ചാവിക്ക് ആദ്യ പരിശീലക കുപ്പായം, ഖത്തർ ക്ലബ്ബിന് ഇനി ബാഴ്സ ഇതിഹാസത്തിന്റെ തന്ത്രങ്ങൾ

- Advertisement -

ബാഴ്‌സലോണയുടെ ഇതിഹാസ താരം ചാവി ഹെർണാണ്ടസിന് ആദ്യ പരിശീലക റോൾ എത്തി. ഖത്തർ ക്ലബ്ബ് അൽ സാദിന്റെ പരിശീലകനായി ചാവി നിയമിതനായി. ഈ സീസൺ അവസനത്തോടെയാണ് ചാവി അൽ സാദിന് വേണ്ടി അവസാന മത്സരം കളിച്ചത്.

1998 മുതൽ 2015 വരെ ബാഴ്സലോണയിൽ കളിച്ച ചാവി തന്റെ തലമുറയിലെ ഏറ്റവും മികച്ച മധ്യനിര തരമായാണ് അറിയപ്പെടുന്നത്. ചാവിയുടെ നീണ്ട കരിയറിലെ അനുഭവ സമ്പത്ത് ഗുണം ചെയ്യും എന്ന് തന്നെയാണ് അൽ സാദ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്. 2015 മുതൽ 2019 വരെ അൽ സാദിൽ കളിച്ച ചാവി ഈ സീസൺ അവസാനത്തോടെ കളി നിർത്താൻ തീരുമാനിക്കുകയായിരുന്നു.

Advertisement