കിരീടത്തിനായി ഇനിയും കാത്തിരിക്കണം, ബയേണിനെ സമനിലയിൽ തളച്ച് ലെപ്‌സിഗ്

- Advertisement -

ബുണ്ടസ് ലീഗയിൽ കിരീടപ്പോരാട്ടം കനക്കുന്നു. ഇന്ന് ജയിച്ചിരുന്നെങ്കിൽ ജർമ്മൻ കിരീടം ബയേൺ മ്യൂണിക്കിന് സ്വന്തമാകുമായിരുന്നു. എന്നാൽ ആർ ബി ലെപ്‌സിഗ് ബയേണിന്റെ സ്വപനങ്ങൾ തകർത്തു. ഗോൾ രഹിതമായ സമനിലയിലാണ് റെഡ്ബുൾ അരീനയിൽ ഇന്ന് മത്സരം അവസാനിച്ചത്. ഒരു ഗോൾ അനുവദിക്കാതിരുന്നത് ബയേണിന് വീണ്ടും തിരിച്ചടിയായി.

വാറിന്റെ ഇടപെടൽ വീണ്ടും ബയേണിന് തിരിച്ചടിയായി. ഇനി ബയേൺ മ്യൂണിക്കിന്റെ ഈ സീസണിന്റെ അവസാന മത്സരത്തിൽ എതിരാളികൾ ഫ്രാങ്ക്ഫർട്ടാണ്. ജർമ്മൻ കപ്പിൽ ഫ്രാങ്ക്ഫർട്ടിനോട് കിരീടം കൈവിട്ടതിനു പകരം വീട്ടാൻ സുവർണാവസരം ആണ് ബയേണിന് ലഭിച്ചിരിക്കുന്നത്. തുടർച്ചയായ ഏഴാം കിരീടമാണ് ബയേണിനെ കാത്തിരിക്കുന്നത്.

Advertisement