ചാമ്പ്യൻസ് ലീഗിലെ നോക്കൗട്ട് റൗണ്ടിലെ ഫിക്സ്ചറുകൾ മാറും. ഇന്ന് വൈകിട്ട് നടത്തിയ നറുക്ക് അസാധു ആണെന്ന് യുവേഫ പ്രഖ്യാപിച്ചു. സാങ്കേതിക പിഴവാണ് നറുക്ക് വീണ്ടും നടത്താൻ യുവേഫ തീരുമാനിക്കാൻ കാരണം. നറുക്കിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പേരെഴുതിയ ബോൾ പുറത്ത് വെച്ച് അത്ലറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾക്കായുള്ള നറുക്ക് നടത്തിയതാണ് വലിയ വിവാദമായത്. നറുക്ക് ഇന്ന് തന്നെ വീണ്ടും നടത്തും. മാഞ്ചസ്റ്റർ യുണൈറ്റഡിന് പി എസ് ജിയെ ലഭിച്ചതും അത്ലറ്റിക്കോ മാഡ്രിഡിന് ബയേണെ ലഭിച്ചതും ഈ പിഴവ് കൊണ്ടാണെന്ന് യുവേഫ അംഗീകരിച്ചു. വൈകിട്ട് 7.30നാകും നറുക്ക്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സി പോരാട്ടം നടക്കാനുള്ള സാധ്യത മങ്ങി.
Download the Fanport app now!