ചാമ്പ്യൻസ് ലീഗിൽ തീപ്പാറും!! മെസ്സിയും റൊണാൾഡോയും നേർക്കുനേർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ഡ്രോയിൽ സ്വപ്ന ഫിക്സ്ചർ. സാക്ഷാൽ ലയണൽ മെസ്സിയും സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും നേർക്കുനേർ വരും. പ്രീക്വാർട്ടറിൽ പി എസ് ജിക്ക് എതിരാളികളായി ലഭിച്ചിരിക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. പ്രീക്വാർട്ടറിലെ ഏറ്റവും വലിയ മത്സരവും ഇതുതന്നെ ആകും. കഴിഞ്ഞ സീസണിൽ യുവന്റസും ബാഴ്സലോണയും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ആയിരുന്നു അവസാനം ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും നേർക്കുനേർ വന്നത്.

ഫിക്സ്ചറുകളിൽ അത്ലറ്റിക്കോ മാഡ്രിഡ് ബയേണിനെ നേരിടുന്നതും ഇന്റർ മിലാൻ അയാക്സിനെ നേരിടുന്നതും ആണ് മറ്റു വലിയ മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ചെൽസി ഫ്രഞ്ച് ചാമ്പ്യന്മാരായ ലില്ലെയെ നേരിടും. ലിവർപൂളിന് സാൽസ്ബർഗും റയൽ മാഡ്രിഡിന് ബെൻഫികയുമാണ് എതിരാളികൾ.

Champions League Round of 16 draw ⚽️

Benfica v Real Madrid
Villarreal v Man City
Atletico Madrid v Bayern Munich
Salzburg v Liverpool
Inter v Ajax
Sporting v Juventus
Chelsea v Lille
PSG v Man Utd