ചാമ്പ്യൻസ് ലീഗിലെ അശ്ലീലആംഗ്യം : സിമിയോണിക്കെതിരെ യുവേഫ അന്വേഷണം

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരായ മത്സരത്തിലെ ഡിയാഗോ സിമിയോണിയുടെ അശ്ലീല ആംഗ്യത്തിനെതിരെ യുവേഫ അന്വേഷണത്തിന് ഉത്തരവിട്ടു . യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലെ സിമിയോണിയുടെ സെലിബ്രെഷൻ ഏറെ വിമര്ശനങ്ങള് വിളിച്ച് വരുത്തിയിരുന്നു. ആംഗ്യം വിവാദമായപ്പോൾ സിമിയോണി മാപ്പ് പറയുകയും ചെയ്തിരുന്നു.

യുവേഫയുടെ ഡിസിപ്ലിനറി കമ്മറ്റിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഹിയറിങ് തീയ്യതി യുവേഫ അനൗൺസ് ചെയ്യാത്തതിനാൽ ടൂറിനിൽ നടക്കുന്ന രണ്ടാം പാദമത്സരത്തിൽ സിമിയോണിക്ക് ടച്ച് ലൈൻ ബാൻ ഉണ്ടാകാൻ സാധ്യതയില്ല. താൻ കാണിച്ച ആംഗ്യം യുവന്റസ് താരങ്ങൾക്കെതിരെയോ ആരാധകർക്കെതിരെയോ ആയിരുന്നില്ലെന്ന് സിമിയോണി പിന്നീട് വ്യക്തമാക്കിയിരുന്നു. ഇത് മുൻപ് താൻ ലാസിയോക്ക് വേണ്ടി കളിച്ചപ്പോളും ഇത്തരം ആഗ്യം കാണിച്ചിരുന്നതായി സിമിയോണി കൂട്ടിച്ചേർത്തു.

Previous article“ഇറ്റലിയിൽ റൊണാൾഡോയ്ക്കിത് മികച്ച സീസൺ”
Next articleസിമിയോണിക്ക് പിന്നാലെ അല്ലെഗ്രിക്ക് നേരെയും യുവേഫ അന്വേഷണം