യുവന്റസ് സൂപ്പർ സ്റ്റാർ ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്കെതിരെ യൂറോപ്പ്യൻ ഫുട്ബോൾ അതോറിറ്റിയായ യുവേഫ അന്വേഷണമാരംഭിച്ചു. വലൻസിയക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇരുപത്തിയൊമ്പതാം മിനുട്ടിൽ ചുവപ്പ് കാർഡ് കണ്ടു റൊണാൾഡോ കാലം വിട്ടിരുന്നു. യുവേഫയുടെ ഡിസിപ്ലിനറി കമ്മറ്റിയാണ് റൊണാൾഡോയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചത്.
നേരിട്ട് ചുവപ്പ് കാർഡ് കിട്ടിയ റൊണാൾഡോയ്‌ക്കെതിരെ അന്വേഷണമാണ് യുവേഫ ആരംഭിച്ചിരിക്കുന്നത്. യുവന്റസ് താരത്തിന് കൂടുതൽ മത്സരങ്ങളിൽ വിലക്ക് കിട്ടുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. യങ് ബോയിസിനെതിരെയും റൊണാൾഡോയുടെ മുൻ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുമാണ് യുവന്റസിന്റെ മത്സരങ്ങൾ. ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ഓൾഡ് ട്രാഫോർഡിലേക്കുള്ള റൊണാൾഡോയുടെ മടങ്ങിവരവ് സാധിക്കുമോയെന്നു അറിയാൻ സെപ്റ്റംബർ 27. വരെ കാത്തിരിക്കണം.