ഗോകുലത്തിന്റെ ബിലാൽ ഖാൻ ഇനി റിയൽ കാശ്മീരിൽ

- Advertisement -

ഗോകുലം എഫ് സിയുടെ ഗോൾ കീപ്പർ ആയിരുന്ന ബിലാൽ ഖാൻ ഇനി റിയൽ കാശ്മീരിൽ കളിക്കും. ഗോകുലം വിട്ട ബിലാൽ പൊഇനെ സിറ്റിക്കൊപ്പം ചേരുകയും പൂനക്കായി പ്രീസീസൺ മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു. എന്നാൽ അവസാനം റിയൽ കാശ്മീരിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. കാശ്മീരിൽ നിന്ന് ഐലീഗ് കളിക്കുന്ന ആദ്യത്തെ ക്ലബാണ് റിയൽ കാശ്മീർ.

24കാരനായ ബിലാൽ ഖാൻ മുംബൈ സ്വദേശിയാണ്. കഴിഞ്ഞ ഐലീഗിൽ 13 മത്സരങ്ങളിൽ ബിലാൽ ഗോകുലത്തിന്റെ വല കാത്തിട്ടുണ്ട്. മുമ്പ് പൂനെ സിറ്റി എഫ് സി, മുഹമ്മദൻ, ചർച്ചിൽ ബ്രദേഴ്സ് എന്നീ ക്ലബുകൾക്കായും ബിലാൽ ഖാൻ കളിച്ചിട്ടുണ്ട്.

Advertisement