ക്ലബ്ബുകൾ പണം ചിലവഴിക്കുന്നത് നിയന്ത്രണം വരുത്താൻ കൊണ്ടുവന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമത്തിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങി യുവേഫ. ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമ ഈ വർഷം അവസാനത്തോടെ മാറ്റാനാണ് യുവേഫ ശ്രമിക്കുന്നത്. പുതിയ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ക്ലബ്ബിന്റെ ട്രാൻസ്ഫർ ചിലവിന് പുറമെ താരങ്ങളുടെ ശമ്പളത്തിന് പരിധി വെക്കാനും ലക്ഷറി ടാക്സ് കൊണ്ടുവരാനും ആലോചിക്കുന്നുണ്ട്
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം പലതവണ കടുത്ത വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ഈ നിയമം പ്രായോഗികമല്ലെന്നും പല ക്ലബ്ബുകളും ഈ നിയമത്തെ മറികടക്കുന്ന രീതിയിൽ പലതും ചെയ്യുന്നുണ്ടെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ പുതിയ നിയമം വരുന്നത് വരെ കൊറോണ വൈറസ് ബാധ മൂലം ഉണ്ടായ നഷ്ടങ്ങളുടെ പേരിൽ ക്ലബ്ബുകളെ ശിക്ഷ നടപടികളിൽ നിന്ന് യുവേഫ ഒഴിവാക്കിയിട്ടുണ്ട്.