മൊണാകോയും വീണു, ശക്തർ ചാമ്പ്യൻസ് ലീഗിലേക്ക്

Img 20210826 035552

ഉക്രേനിയൻ ടീമായ ശക്തർ ചാമ്പ്യൻസ് ലീഗിലേക്ക്. യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് മൊണാകോയെ പരാജയപ്പെടുത്തിയാണ് ശക്തർ ശക്തരായി തിരിച്ചെത്തിയത്. ആദ്യ പാദത്തിൽ ഒരു ഗോളിന്റെ ജയം നേടിയ ശക്തർ അഗ്രിഗേറ്റിൽ 3-2ന്റെ ജയം നേടിയാണ് ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചത്. രണ്ടാം പാദത്തിൽ 2 ഗോളിന് പിന്നിൽ നിന്നതിന് ശേഷമാണ് ശക്തമായ തിരിച്ച് വരവിൽ ശക്തർ ജയം ഉറപ്പിച്ചത്.

ആദ്യ പകുതിയിൽ ഇരട്ട ഗോളുകളുമായി വിസാം ബിൻ യെഡ്ഡർ മൊണാകോയുടെ ചാമ്പ്യൻസ് ലീഗ് ബർത്ത് ഉറപ്പിച്ചതായിരുന്നു. എന്നാൽ വിധി മറിച്ചായിരുന്നു. പകരക്കാരനായി ഇറങ്ങിയ മർലോസ് ഗോളടിച്ച് ശക്തറിന് പ്രതീക്ഷ നൽകി. എവേ ഗോൾ റൂൾ യുവേഫ ഉപേക്ഷിച്ചതിനാൽ 114ആം മിനുട്ടിലെ മൊണാകോ ക്യാപ്റ്റൻ റൂബൻ അഗ്വിലാറിന്റെ സെൽഫ് ഗോളിൽ ശക്തർ ജയം നേടി.

Previous articleഒബാമയങ്ങ് ഹാട്രിക്ക്, ആഴ്സണൽ അവസാനം ഫോമിൽ എത്തി
Next articleഎ എഫ് സി കപ്പ് ഇന്റർ സോൺ സെമിയിലെ മോഹൻ ബഗാന്റെ എതിരാളികൾ തീരുമാനമായി