ഒബാമയങ്ങ് ഹാട്രിക്ക്, ആഴ്സണൽ അവസാനം ഫോമിൽ എത്തി

Img 20210826 021510

പ്രീമിയർ ലീഗിലെ രണ്ട് പരാജയങ്ങൾക്ക് ശേഷം ഇറങ്ങിയ ആഴ്സണൽ ഇന്ന് ലീഗ് കപ്പിൽ വൻ വിജയത്തോടെ അവരുടെ യാത്ര തുടങ്ങി. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ബ്രോമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് വിജയിച്ചത്. സ്ട്രൈക്കർ ഒബാമയങ്ങിന്റെ ഹാട്രിക്ക് ആണ് ആഴ്സണലിന് വലിയ വിജയം നൽകിയത്. അർട്ടേറ്റയുടെ ടീം സുന്ദരമായ ഫുട്ബോൾ ആണ് ഇന്ന് കാഴ്ചവെച്ചത്. 17ആം മിനുട്ടിൽ ഒബാമയങ്ങ് ആണ് ആഴ്സണൽ ഗോൾ പട്ടിക തുറന്നത്.

ആദ്യ പകുതി അവസനിക്കുന്നതിന് തൊട്ടുമുമ്പ് ഒബാമയങ്ങ് ലീഡ് ഇരട്ടിയാക്കി. പിന്നാലെ പെപെയും ആഴ്സണിലായി ഗോൾ നേടി. ഒബാമയങ്ങാണ് അസിസ്റ്റ് നൽകിയത്. രണ്ടാം പകുതിയിൽ സാക ആഴ്സണലിന്റെ നാലാം ഗോൾ നേടി. 62ആം മിനുട്ടിൽ ഒബാമയങ് തന്റെ ഹാട്രിക്കും പൂർത്തിയാക്കി. 69ആം മിനുട്ടിൽ ലകാസെറ്റെ ആഴ്സണൽ ഗോൾ പട്ടിക പൂർത്തിയാക്കി. ഈ വിജയം പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ വലിയ മത്സരത്തിനു മുമ്പ് ആഴ്സണലിന് വലിയ ആത്മവിശ്വാസം നൽകും.

Previous articleഒരു ദയ ഒക്കെ വേണ്ടെ!! 12 ഗോൾ വിജയവുമായി ബയേൺ!!
Next articleമൊണാകോയും വീണു, ശക്തർ ചാമ്പ്യൻസ് ലീഗിലേക്ക്