” മെസ്സിയും റോണാൾഡോയും ഇല്ലാത്ത ആദ്യ ചാമ്പ്യൻസ് ലീഗ് സെമി “

- Advertisement -

ക്രിസ്റ്റ്യാനോ റോണാൾഡോ- ലയണയൽ മെസ്സി യുഗത്തിൽ ഇരു താരങ്ങളും ഇല്ലാതെ ആദ്യ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലാണ് നടക്കാനിരിക്കുന്നത്. 2005-06 സീസണിന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇക്കഴിഞ്ഞ 15 വർഷങ്ങളിൽ മെസ്സിയും റോണാൾഡോയും ഇല്ലാതെ യുവേഫ ചാമ്പ്യൻസ് ലീഗ് നടന്നിട്ടില്ല. 2005ൽ ലിവർപൂൾ ഇസ്താംബുള്ളിൽ ട്രോഫി ഉയർത്തിയതിന് ശേഷം ആദ്യമായാണിത് സംഭവിക്കുന്നത്.

പ്രീ ക്വാർട്ടറിൽ ലിയോണിനോട് 2-1‌ന് പരാജയപ്പെട്ട് യുവന്റസ് പുറത്തായപ്പോൾ കൂടെ റോണാൾഡോയും മടങ്ങി. ഇന്ന് ബയേൺ മ്യൂണിക്കിനോടേറ്റ വമ്പൻ പരാജയയത്തോടെ സെമി കാണാതെ മെസ്സിയും മടങ്ങി. യൂറോപ്യൻ ഫുട്ബോളിൽ മെസ്സി-റോണാൾഡോ ആധിപത്യം നിലനിൽക്കുന്നുണ്ടെങ്കിലും എലൈറ്റ് കോമ്പറ്റീഷന്റെ അവസാന എട്ടിന്റെ പട്ടികയിൽ ഇവരുണ്ടാവുകയില്ല. ബയേൺ മ്യൂണിക്ക്, ആർബി ലെപ്സിഗ്, പിഎസ്ജി, മാൻ സിറ്റി – ലിയോൺ പോരാട്ടത്തിലെ ജേതാക്കൾ എന്നിവരാണ് ഇത്തവണ സെമിയിൽ. ലയണൽ മെസ്സി ബാഴ്സക്കൊപ്പം നാല് തവണ ചാമ്പ്യൻസ്‌ ലീഗ് ഉയർത്തിയിട്ടുണ്ട്. അതേ സമയം റയൽ മാഡ്രിഡിനൊപ്പം 4 തവണയും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഒരു തവണയും ക്രിസ്റ്റ്യാനോ റൊണാൾഡോ കിരീടം നേടിയിട്ടുണ്ട്.

Advertisement