“ഇത് ബ്രസീലിനെതിരായ വിജയത്തെക്കാൾ എളുപ്പം” – മുള്ളർ

- Advertisement -

ഇന്ന് ബാഴ്സലോണയെ 8-2ന് തോൽപ്പിച്ച ടീമിലും ലോകകപ്പിൽ ബ്രസീലിനെതിരെ ഏഴു ഗോളടിച്ച ജർമ്മൻ ടീമിലും മുള്ളർ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാധ്യമങ്ങൾ ഇന്നത്തെ മത്സര ശേഷം മുള്ളറിനോട് ബ്രസീൽ മത്സരത്തെ കുറിച്ച് ഓർമ്മിപ്പിച്ചു. എന്നാൽ ബ്രസീലിനെതിരെ ഏഴു ഗോളടിച്ച് ജയിച്ച മത്സരത്തേക്കാൾ എളുപ്പമായിരുന്നു ഇന്ന് കാര്യങ്ങൾ എന്ന് മുള്ളർ പറഞ്ഞു. ബ്രസീലിനെതിരെ ഏഴു ഗോളുകൾ അടിച്ചെങ്കിലും അന്നത്തെ മത്സരത്തിൽ വലിയ ആധിപത്യം ജർമ്മനിക്ക് ഉണ്ടായിരുന്നില്ല. മുള്ളർ ഓർമ്മിപ്പിച്ചു.

എന്നാൽ ഇന്ന് തീർത്തും തങ്ങളുടെ ആധിപത്യം ആയിരുന്നു. മുള്ളർ പറഞ്ഞു. ബാഴ്സലോണയെ എളുപ്പത്തിൽ തന്നെ നേരിടാൻ ആയി എന്നും ഗ്രൗണ്ടിൽ ബയേൺ താരങ്ങൾ ഒക്കെ മത്സരം ആഘോഷിക്കുക ആയിരുന്നു എന്നും മുള്ളർ പറഞ്ഞു. ഇന്ന് ബയേൺ നേടിയ എട്ടു ഗോളുകളിൽ രണ്ട് ഗോളുകൾ മുള്ളറിന്റെ വകയായിരുന്നു. ബയേണിന്റെ ലക്ഷ്യം പൂർത്തൊയായില്ല എന്നും ഇത്തവണ കിരീടം നേടി മടങ്ങണം എന്നും മുള്ളർ പറഞ്ഞു.

Advertisement