“ഇതിനേക്കാൾ താഴെ പോകാനില്ല, ബാഴ്സലോണ രക്ഷപ്പെടുമെങ്കിൽ ക്ലബ് വിടാൻ തയ്യാർ” – പികെ

- Advertisement -

ബയേൺ മ്യൂണിക്കിന് എതിരായി ഏറ്റ ഈ വലിയ പരാജയം താങ്ങാൻ കഴിയുന്നതല്ല എന്ന് ബാഴ്സലോണ സെന്റർ ബാക്ക് പികെ. ബാഴ്സലോണ എന്ന ക്ലബ് അതിന്റെ ഏറ്റവും താഴെ എത്തിയിരിക്കുകയാണ് എന്ന് ക്ലബ് പണി തുടങ്ങേണ്ട സമയം അതിക്രമിച്ചു എന്നും പികെ പറഞ്ഞു. ഇന്ന് ക്വാർട്ടർ ഫൈനലിൽ 8-2ന്റെ ചരിത്ര പരാജയമാണ് ബാഴ്സലോണ ഏറ്റു വാങ്ങിയത്. ഇത് നാണക്കേടാണെന്ന് പികെ പറയുന്നു. ഇത് ആദ്യമല്ല ബാഴ്സലോണ യൂറോപ്പിൽ നാണം കെടുന്നത്. ഇനിയും ഇങ്ങനെ തുടർന്നാൽ ശരിയാവില്ല എന്നും പികെ പറയുന്നു.

ക്ലബിൽ കാര്യങ്ങൾ മാറേണ്ടതുണ്ട്. ക്ലബിനെ ആണ് നോക്കേണ്ടത്. ഒരു വലിയ പേരും ക്ലബിനു മുന്നിൽ തടസ്സമാകരുത്. പികെ പറയുന്നു. യുവതാരങ്ങളെ കൊണ്ട് വന്ന് ക്ലബ് മെച്ചപ്പെടുത്താൻ തയ്യാറാകണം. ഇതിനു വേണ്ടി ക്ലബിൽ നിന്ന് മാറികൊടുക്കാൻ താൻ തയ്യാറാണ് എന്നും പികെ പറഞ്ഞു. ബാഴ്സലോണയുടെ നല്ലതിനെ കുറിച്ച് മാത്രമെ മാനേജ്മെന്റും ക്ലബിനായി പ്രവർത്തിക്കുന്നവരും ചിന്തിക്കാവു എന്നും പികെ പറഞ്ഞു.

Advertisement