സന്തോഷ് ട്രോഫി, ആദ്യ പകുതിയിൽ കേരളം 2 ഗോളിന് മുന്നിൽ

- Advertisement -

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ മത്സരത്തിൽ കേരളത്തിന് മികച്ച തുടക്കം. ആദ്യ പകുതി അവസാനിക്കുമ്പോൾ ആന്ധ്രാപ്രദേശിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ് കേരളം. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് കേരളം രണ്ടു ഗോളുകളും നേടിയത്. ബിനോ ജോർജ്ജിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ആന്ധ്രാപ്രദേശിന് പിടിച്ചു നിൽക്കാൻ കഴിയാത്തതാണ് ആദ്യ പകുതിയിൽ കണ്ടത്.

കളിയുടെ 45ആം മിനുട്ടിൽ വിപിൻ തോമസ് ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ നേടിയത്. ആ ഗോളിന് പിന്നാലെ ഒരു പെനാൾട്ടിയും കേരളത്തിന് അനുകൂലമായി കിട്ടി. പെനാൾട്ടി എടുത്ത ബെംഗളൂരു എഫ് സി താരം ലിയോൺ അഗസ്റ്റിൻ ലക്ഷ്യം ഒട്ടു പിഴക്കാതെ പന്ത് വലയിൽ എത്തിച്ച് കേരക്കത്തിന് സുരക്ഷിതമായ രണ്ട് ഗോളിന്റെ ലീഡ് നൽകി.

Advertisement