ചാമ്പ്യൻസ് ലീഗിൽ സാൽസ്ബർഗിനെ പിടിച്ച് കെട്ടി ലോക്കോമോട്ടീവ് മോസ്കോ. രണ്ട് വീതം ഗോളുകളാണ് സാൽസ്ബർഗും ലോക്കോമോട്ടീവും അടിച്ച് കൂട്ടിയത്. ഇരു ടീമുകളും ഓരൊ പോയന്റ് പങ്കിട്ട് പിരിയുകയായിരുന്നു. അത്ലെറ്റിക്കോ മാഡ്രിഡും ബയേൺ മ്യൂണിക്കും ഉള്ള ഗ്രൂപ്പിൽ മൂന്ന് പോയന്റ് സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ലോക്കോമോട്ടീവും സാൽസ്ബർഗും നഷ്ടമാക്കിയത്.
3000 ളം വരുന്ന ആരാധകർക്ക് മുന്നിൽ ഇറങ്ങിയ സാൽസ്ബർഗിന് 19ആം മിനുട്ടിൽ എഡ്ഡറിന്റെ ഗോളിൽ ലോക്കോമോട്ടീവ് മോസ്കോ ഷോക്ക് നൽകി. ആദ്യ പകുതി അവസാനിക്കും മുൻപേ ആസ്ട്രിയൻ ചാമ്പ്യന്മാർ ഗോൾ മടക്കി. രണ്ടാം പകുതി തുടങ്ങി അഞ്ചാം മിനുട്ടിൽ ജുനുസോവിചിലുടെ സാൽസ്ബർഗ് മുന്നിലെത്തി. ഏറെ വൈകാതെ 75ആം മിനുട്ടിൽ ലോക്കോമോട്ടീവ് മോസ്കോ സമനില നേടുകയും ചെയ്തു. ലിസകോവിചാണ് റഷ്യൻ ക്ലബ്ബിനായി സ്കോർ ചെയ്തത്. കനത്ത കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ആരാധകരെ സ്റ്റേഡിയത്തിലെത്തിച്ച് യുവേഫ മത്സരങ്ങൾ നടത്തിയത്.