അലിസൺ പരിക്ക് മാറി എത്തുന്നു!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇപ്പോൾ തന്നെ ഗംഭീര ഫോമിൽ ഇള്ള ലിവർപൂളിന് കൂടുതൽ നല്ല വാർത്തകൾ ആണ് ലഭിക്കുന്നത്. അവസാന കുറേ ആഴ്ചകളായി പരിക്കിന്റെ പിടിയിലായിരുന്നു അലിസൺ പരിക്ക് മാറി എത്തുന്നതായി പരിശീലകൻ ക്ലോപ്പ് പറഞ്ഞു. ഇന്ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അലിസൺ ഇറങ്ങുമെന്ന് ഉറപ്പില്ല എങ്കിലും അടുത്ത പ്രീമിയർ ലീഗ് മത്സരം മുതൽ അലിസൺ ഉണ്ടാകുമെന്ന് ക്ലോപ്പ് പറഞ്ഞു.

ഇന്ന് മെഡിക്കൽ ടീം അലിസൺ കളിക്കാൻ ഫിറ്റാണോ എന്ന് അറിയിക്കും എന്ന് ക്ലോപ്പ് പറഞ്ഞു. ഇന്ന് ആൻഫീൽഡിൽ വെച്ച് നടക്കുന്ന മത്സരത്തിൽ സാൽസ്ബർഗിനെ ആണ് ലിവർപൂൾ നേരിടുന്നത്. ഇന്ന് ഇറങ്ങിയില്ല എങ്കിൽ ലെസ്റ്റർ സിറ്റിക്ക് എതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും അലിസൺ ഉണ്ടാകും എന്നും ക്ലോപ്പ് പറഞ്ഞു.