ചാമ്പ്യൻസ് ലീഗിൽ അവസാനം റയലിന് വിജയം!!

- Advertisement -

അങ്ങനെ ചാമ്പ്യൻസ് ലീഗിൽ അവസാനം റയൽ മാഡ്രിഡ് ഒരു വിജയം കണ്ടെത്തി. ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും വിജയിക്കാൻ ആവാതിരുന്ന റയൽ മാഡ്രിഡ് ഇന്ന് തുർക്കി ക്ലബായ ഗലറ്റസറെയെ ആണ് പരാജയപ്പെടുത്തിയത്. അത്ര മികച്ച പ്രകടനമല്ലായിരുന്നു ഇന്ന് റയൽ നടത്തിയത്. മറുപടിയില്ലാത്ത ഏക ഗോളിന് ആയിരുന്നു റയലിന്റെ വിജയം.

തുർക്കിയിൽ വെച്ച് നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ പിറന്ന ക്രൂസിന്റെ ഗോളാണ് റയലിന്റെ രക്ഷയ്ക്ക് എത്തിയത്. 18ആം മിനുട്ടിൽ ഹസാർഡിന്റെ പാസ് സ്വീകരിച്ചായിരുന്ന്ഹ് ക്രൂസിന്റെ സ്ട്രൈക്ക്. 27 ഷോട്ടുകൾ ഇന്ന് റയൽ തൊടിത്തിരുന്നു. ഇന്നത്തെ ജയത്തോടെ 4 പോയന്റുമായി ഗ്രൂപ്പിൽ റയൽ മാഡ്രിഡ് 2ആമത് എത്തി. 9 പോയന്റുമായി പി എസ് ജിയാണ് ഒന്നാമത്.

Advertisement