സ്റ്റെർലിംഗ് ഹാട്രിക്ക്, വീണ്ടും ഏകപക്ഷീയ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് മറ്റൊരു ഏകപക്ഷീയമായ വിജയം കൂടെ. ഇന്ന് ഇറ്റാലിയൻ ക്ലബായ അറ്റലാന്റയെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. തീർത്തും ഏകപക്ഷീയമായിരുന്നു സിറ്റിയുടെ പ്രകടനം. തന്റെ ആദ്യ ചാമ്പ്യൻസ് ലെഗ് ഹാട്രിക്ക് കണ്ടെത്തിയ സ്റ്റെർലിംഗ് ആണ് സിറ്റിയുടെ താരമായത്.

രണ്ടാം പകുതിയിൽ 11 മിനുട്ടുകൾക്ക് ഇടയിൽ ആയിരുന്നു സ്റ്റെർലിങിന്റെ ഗോളുകൾ വന്നത്. 58ആം മിനുട്ടിൽ ഗോളടി തുടങ്ങിയ സ്റ്റെർലിംഗ് 64ആം മിനുട്ടിലും 69ആം മിനുട്ടിലും അതാവർത്തിച്ചു. ചാമ്പ്യൻസ് ലീഗിൽ ഹാട്രിക്ക് നേടുന്ന എട്ടാമത്തെ ഇംഗ്ലീഷ് താരം മാത്രമാണ് സ്റ്റെർലിംഗ്. സ്റ്റെർലിങിനെ കൂടാതെ അഗ്വേറോ ഇരട്ട ഗോളുകളും നേടി. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും സിറ്റി വിജയിച്ചിരുന്നു.

Advertisement