ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ നാളെ മുതൽ

- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ നാളെ മുതൽ നടക്കും. വൻ പോരാട്ടങ്ങൾ തന്നെ ഇത്തവണ പ്രീക്വാർട്ടറിൽ കാണാൻ ആകും. നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും സ്പാനിഷ് വമ്പന്മാരായ അത്ലറ്റിക്കോ മാഡ്രിഡും നാളെ നേർക്കുനേർ ഇറങ്ങുന്നുണ്ട്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജിയും ജർമ്മൻ ക്ലബായ ഡോർട്മുണ്ടും തമ്മിൽ ആണ് നാളെ നടക്കുന്ന മറ്റൊരു വലിയ മത്സരം.

പി എസ് ജി പരിശീലകൻ ടുക്കൽ തന്റെ മുൻ ക്ലബായ ഡോർട്മുണ്ടിനെ നേരിടും എന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. പ്രീക്വാർട്ടറിലെ ഏറ്റവും വലിയ മത്സരമായ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള പോര് അടുത്ത ആഴ്ചയാകും. സിദാനും പെപ് ഗ്വാർഡിയോളയും നേർക്കുനേർ വരുന്നത് ഒരു മികച്ച ഫുട്ബോൾ വിരുന്നാകും.

പ്രീക്വാർട്ടറിൽ ചെൽസിക്ക് എതിരാളികളായി ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കും, ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ഫ്രഞ്ച് ക്ലബായ ലിയോണിനെയും, സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സലോണ ഇറ്റാലിയൻ ടീം നാപോളിയെയും നേരിടും. മറ്റു മത്സരത്തിൽ ടോട്ടൻഹാം ലെപ്സിഗിനെയും, വലൻസിയ അറ്റലാന്റയെയും നേരിടും.

പ്രീക്വാർട്ടർ;

Dortmund – PSG
Real Madrid – Manchester City
Atalanta – Valencia
Atleti – Liverpool
Chelsea – Bayern
Lyon – Juventus
Tottenham – Leipzig
Nápoles – Barcelona

Advertisement