ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഫിക്സ്ചർ ആയി, വമ്പൻ പോരാട്ടങ്ങൾ

യുവേഫ ചാമ്പ്യൻസ് ലീഗിൽ വൻ പോരട്ടങ്ങൾ ആകും ക്വാർട്ടർ ഫൈനലിൽ നടക്കുന്നത്. ഇന്ന് ക്വാർട്ടർ ഫൈനലിനായുള്ള ഫിക്സ്ചറുകൾ നറുക്കെടുത്തു. ഏറ്റവും വലിയ പോരാട്ടം നടക്കുന്നത് നിലവിലെ ചാമ്പ്യന്മാരായ ചെൽസിയും ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുള്ള റയൽ മാഡ്രിഡും തമ്മിൽ ആകും.

ചെൽസി ലില്ലെയെ മറികടന്നാണ് ക്വാർട്ടറിൽ എത്തിയത്. റയൽ മാഡ്രിഡ് ആകട്ടെ കരുത്തരായ പി എസ് ജിയെയും മറികടന്നു. ലിവർപൂൾ ബെൻഫികയെയും, ബയേൺ മ്യൂണിച് വിയ്യറയലിനെയും നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് അത്ലറ്റിക്കോ മാഡ്രിഡാകും എതിരാളികൾ. അത്ലറ്റിക്കോ മാഡ്രിഡ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആയിരുന്നു തോൽപ്പിച്ചത്.

The UCL draw in full;

🏴󠁧󠁢󠁥󠁮󠁧󠁿 Chelsea vs 🇪🇸 Real Madrid
🏴󠁧󠁢󠁥󠁮󠁧󠁿 Man City vs 🇪🇸 Atletico Madrid
🇪🇸 Villarreal vs 🇩🇪 Bayern Munich
🇵🇹 Benfica vs 🏴󠁧󠁢󠁥󠁮󠁧󠁿 Liverpool