ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യൻസ് ലീഗിൽ ഇന്ന് സ്വിസ് ടീമായ യങ്ങ് ബോയിസിനെ നേരിടും. ഈ സീസണിൽ മികച്ച ഫോമിലുള്ള യുവന്റസ് തുടർച്ചയായ ഒൻപതാം വിജയം തേടിയാണ് ഇന്നിറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ വലൻസിയയെ യുവന്റസ് പരാജയപ്പെടുത്തിയിരുന്നു. വലൻസിയക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് വാങ്ങിയ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇന്നിറങ്ങില്ല. ഇന്ന് രാത്രി 10.25 ഗ്രൂപ്പ് എച്ചിലെ യുവന്റസിന്റെ രണ്ടാം മത്സരം നടക്കുക.
ഒരു ഗോളിന് പിന്നിലായിരുന്നിട്ടും ശക്തമായ തിരിച്ച് വരവ് നടത്തിയാണ് സീരി എ യിൽ ബദ്ധവൈരികളായ നാപോളിക്കെതിരെ യുവന്റസ് ജയം പിടിച്ചെടുത്തത്. ആദ്യമായിട്ടാണ് ഒരു ഒഫീഷ്യൽ മത്സരത്തിൽ യുവന്റസും യങ് ബോയിസും ഏറ്റുമുട്ടുന്നത്. റൊണാൾഡോയും ഡഗ്ലസ് കോസ്റ്റയും ടീമിൽ ഇല്ലെങ്കിലും യുവന്റസിന്റെ അർജന്റീനിയൻ സൂപ്പർ സ്റ്റാർ പൗലോ ഡിബാല ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിറങ്ങും. ഇറ്റലിയുടെ യുവതാരം ബെർണാഡെസ്‌കിയാകും യുവന്റസിന്റെ ആക്രമണത്തിന്റെ കുന്തമുനയാകുക. സ്വിസ് ടീമിനെതിരായ മത്സരത്തിൽ ജർമ്മൻ താരം സമി ഖേദിരയും യുവന്റസിൽ തിരിച്ചെത്തും.
യുവന്റസ്: Perin; Cancelo, Benatia, Chiellini, Sandro, Emre Can, Pjanic, Matuidi; Bernadeschi, Mandzukic, Dybala.
യങ് ബോയ്സ് : Ballmoos; Mbabu, Bergen, Camara, Benito; Fassnacht, Sanogo, Aebischer, Sulejmani; Hourau, Assale.