ചാമ്പ്യൻസ് ലീഗിൽ പോരാടാനുള്ള മികവ് ബാഴ്സലോണക്ക് ഇല്ല എന്ന് കോമാൻ

Newsroom

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണ പി എസ് ജിക്ക് എതിരെ വൻ പരാജയം തന്നെ നേരിട്ടിരുന്നു. 4-1ന് തോറ്റ ബാഴ്സലോണക്ക് ഇനി ക്വാർട്ടറിലേക്ക് കടക്കാൻ ഉള്ള സാധ്യത കുറവാണ്. ഇത് ബാഴ്സലോണ പരിശീലകൻ കോമാൻ തന്നെ അംഗീകരിക്കുന്നു. ഇനി ക്വാർട്ടർ പ്രതീക്ഷ കുറവാണ് എന്നും കാര്യങ്ങളെ യാഥാർഥ്യ ബോധത്തോടു കൂടെ സമീപിക്കേണ്ടതുണ്ട് എന്നും കോമാൻ മത്സര ശേഷം പറഞ്ഞു.

ഈ മത്സരം ബാഴ്സലോണ സ്ക്വാഡ് മോശമാണെന്ന് വ്യക്തമാക്കുന്നതായും കോമാൻ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ ടൂർണമെന്റുകളിൽ ഒന്നും പോരാടാൻ ഉള്ള മികവ് ബാഴ്സലോണക്ക് ഇല്ല എന്നും കോമാൻ പറഞ്ഞു‌. ഇത് ഒരു വലിയ തിരിച്ചടി അല്ല, ടീം മാറ്റത്തിന്റെ പാതയിലാണ് അപ്പോൾ ഇങ്ങനെയുള്ള പരാജയങ്ങൾ സ്വാഭാവികമാണ് എന്നും കോമാൻ പറഞ്ഞു.