ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെതിരെ ചെൽസിക്ക് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാമായിരുന്നു എന്ന് അന്റോണിയോ കോണ്ടേ. ചാമ്പ്യൻസ് ലീഗിൽ ഫെഡെറിക്കോ കിയെസയുടെ ഏക ഗോളിലാണ് യുവന്റസ് ചെൽസിയെ പരാജയപ്പെടുത്തിയത്. അലിയൻസ്ൽ പ്രതിരോധത്തിലൂന്നിയ പ്രകടനത്തിലാണ് യുവന്റസ് ജയം നേടിയത്. ഒരു ഷോട്ട് മാത്രമാണ് ഓൺ ടാർഗെറ്റിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാർക്ക് അടിക്കാൻ സാധിച്ചത്. യൂറോപ്പ്യൻ ചാമ്പ്യന്മാർക്കെതിരെ നിർണായകമായ 3 പോയന്റ് നേടാൻ സാധിച്ചത് യുവന്റസിന്റെ മികച്ച പ്രകടനമായിരുന്നു എന്നും കോണ്ടേ പറഞ്ഞു.
യുവന്റസിനെതിരായ മത്സരത്തിൽ ചെൽസിക്ക് ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമായിരുന്നു എന്നും അന്റോണിയോ കോണ്ടെ കൂട്ടിച്ചേർത്തു. മുൻ യുവന്റസ്, ചെൽസി പരിശീലകനായ കോണ്ടെ ഇന്ററിനെ ഇറ്റാലിയൻ ചാമ്പ്യന്മാരാക്കിയതിന് ശേഷം മ്യൂച്ചൽ കൺസെന്റിൽ ക്ലബ്ബ് വിടുകയായിരുന്നു. ചെൽസിക്കൊപ്പം രണ്ട് സീസണിൽ പ്രീമിയർ ലീഗും എഫ് എ കപ്പും കോണ്ടേ ഉയർത്തിയിട്ടുണ്ട്. യുവന്റസിനൊപ്പം ഇറ്റാലിയൻ ലീഗിൽ മൂന്ന് സീരി എ കിരീടങ്ങളും രണ്ട് ഇറ്റാലിയൻ സൂപ്പർ കപ്പും കോണ്ടേ ഉയർത്തിയിരുന്നു. അടുത്ത സീസണിൽ മാത്രമേ ക്ലബ്ബ് ഫുട്ബോളിലേക്ക് തിരികെയെത്തുകയുള്ളു എന്നും കോണ്ടേ അറിയിച്ചിരുന്നു.