യുവേഫ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ മാറ്റം വരുത്താനുള്ള ചർച്ചകൾ യുവേഫയും മറ്റു ലീഗുകളും തമ്മിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഈ പുതിയ ഫോർമാറ്റ് സംബന്ധിച്ച ചർച്ചകൾ ബോർഡ് അംഗങ്ങളുമായി ആരംഭിച്ചു. ഇപ്പോൾ ഉള്ള റൗണ്ട് റോബിൻ ഫോർമാറ്റ് മാറ്റാൻ ആണ് യുവേഫ ശ്രമിക്കുന്നത്. ഇപ്പോൾ 42 ടീമുകൾ എട്ടു ഗ്രൂപ്പുകളിൽ ആയി മത്സരിച്ച് 16 ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് എത്തുകയാണ്.
ഈ ഫോർമാറ്റിൽ നിരവധി വിരസമായ മത്സരങ്ങൾ ഉണ്ടാകുന്നതിനാൽ ഇതിനു പകരം ഒരോ ടീമും 10 ടീമുകളെ നേരിടുന്ന രീതിയിൽ ഒരു ഫോർമാറ്റ് ആണ് യുവേഫ മുന്നിൽ വെച്ചിരിക്കുന്നത്. 32 ടീമുകൾക്ക് പകരം 36 ടീമുകൾ ടൂർണമെന്റിൽ ഉണ്ടാകും. യുവന്റസ് പ്രസിഡന്റ് ആയ ആൻഡ്രെ അഗ്നെല്ലി ആണ് ഈ പ്ലാൻ മുന്നോട്ട് വെച്ചിരിക്കുന്നത്. യുവേഫയിലെ പ്രധാന ലീഗുകൾ ഈ ഫോർമാറ്റ് അംഗീകരിക്കുക ആണെങ്കിൽ 2023 മുതൽ ഈ പുതിഉഅ രീതിയിൽ ആകും ചാമ്പ്യൻസ് ലീഗ് നടക്കുക.