ഇഗാളോ ഇനി സൗദി അറേബ്യയിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട സ്ട്രൈക്കർ ഇഗാളോ ഇനി സൗദി അറേബ്യയിൽ. ആറു തവണ സൗദി ചാമ്പ്യന്മാരായ അൽ ശബാബ് ആണ് ഇഗാളോയെ സൈൻ ചെയ്തു. ചൈനീസ് ക്ലബായ ഷാങ്ഹായ് ഷെൻഹുവ വിട്ട് രണ്ടര വർഷത്തെ കരാറിൽ ആണ് ഇഗാളോ സൗദി അറേബ്യയിൽ എത്തിയിരിക്കുന്നത്. ടാക്സ് പ്രശ്നം ഉള്ളത് കൊണ്ട് ചൈനീസ് ക്ലബുകൾ വിട്ട് താരങ്ങൾ ഒക്കെ പുറത്ത് പോവുകയാണ്. ഇതിനൊപ്പം ആണ് ഇഗാളോയും ചൈന വിട്ടത്.

അവസാന ഒരു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോൺ അടിസ്ഥാനത്തിൽ കളിക്കുക ആയിരുന്നു ഇഗാളോ. മാഞ്ചസ്റ്റർ യുണൈറ്റഡിനായി 23 മത്സരങ്ങൾ കളിച്ച ഇഗാളോയ്ക്ക് 5 ഗോളുകൾ നേടാൻ ആയിരുന്നു. കഴിഞ്ഞ സീസണിൽ നല്ല കളി കളിച്ചു എങ്കിലും ഈ സീസണിൽ ഇഗാളോയ്ക്ക് യുണൈറ്റഡിൽ അവസരം ലഭിച്ചതേ ഇല്ല.

Previous articleചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ മാറ്റം വരുത്താനുള്ള ചർച്ചകൾ ആരംഭിച്ചു
Next articleഅക്സറിന്റെ പരിക്ക്, ഷഹ്ബാസ് നദീമിനെയും രാഹുല്‍ ചഹാറിനെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തി ഇന്ത്യ