ചാമ്പ്യൻസ് ലീഗ് പുതിയ സീസണിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് വമ്പൻ പോരാട്ടങ്ങളാണ് നടക്കുന്നത്. ഇന്ന് യൂറോപ്പിലെ മികച്ച ക്ലബുകൾ എട്ടു മത്സരങ്ങളിലായി പരസ്പരം ഏറ്റുമുട്ടും. രണ്ട് വലിയ മത്സരങ്ങൾ ഇന്ന് നടക്കുന്നുണ്ട്. ഒന്ന് മിലാനിലും മറ്റൊന്ന് മേഴ്സിസൈഡിലും ആണ്. മിലാനിൽ നടക്കുന്ന പോരാട്ടത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ ലാലിഗ ടീമായ റയൽ മാഡ്രിഡിനെ നേരിടും. അവസാന മത്സരത്തിൽ സെൽറ്റ് വിഗയ്ക്ക് എതിരെ നേടിയ വലിയ വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് റയൽ മാഡ്രിഡ് വരുന്നത്. ഹാട്രിക്ക് അടിച്ച ബെൻസീമയും യുവതാരമായ വിനീഷ്യസും ഒക്കെ മികച്ച ഫോമിലാണ്.
പരിക്ക് കാരണം ഗരെത് ബെയ്ല് ഇന്ന് റയലിനൊപ്പം ഉണ്ടാകില്ല. മാർസെലോ, മെൻഡി എന്നിവരും ഇറ്റലിയിലേക്ക് വന്നിട്ടില്ല. അവസാന മത്സരത്തിൽ സമനില വഴങ്ങിയ ഇന്റർ സീസണിൽ ഇതുവരെ അവരുടെ പഴ താളത്തിൽ എത്തിയിട്ടില്ല. ലൗട്ടാരോയെ തന്നെ ആകും ഇന്റർ ഇന്നും അറ്റാക്കിൽ കൂടുതൽ ആശ്രയിക്കുക.
മേഴ്സിസൈഡിൽ ഇന്ന് ഒരു ക്ലാസിക്ക് പോരാട്ടമാണ് നടക്കുന്നത്. ലിവർപൂൾ മിലാനെ ആകും നേരിടുന്നത്. പഴയ ഇസ്താംബുൾ ഫൈനലിന്റെ ആവർത്തനമാകും ഇത്. ഇബ്ര തിരിച്ച് വന്നത് മിലാന് കരുത്തായിട്ടുണ്ട്. ലിവർപൂളും നല്ല ഫോമിലാണ്.
ഫിക്സ്ചറുകൾ;
Besitkas vs Dortmund 10.15pm
Sheriff vs Shakhtar 10.15pm
Liverpool vs Ac Milan 12.30am
Inter Milan vs Real Madrid 12.30am
Atletico Madrid vs Porto 12.30am
Club Brugge vs PSG 12.30am
Manchester City vs Liepzig 12.30am
Sporting vs Ajax 12.30am