മറക്കില്ല ഈ മത്സരം, മറക്കില്ല ഈ ചാമ്പ്യൻസ് ലീഗ് അത്ഭുത രാത്രി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ പല അത്ഭുത മത്സരങ്ങളും എല്ലാവരും കണ്ടിട്ടുണ്ട്. ഈ സീസണിൽ തന്നെ പി എസ് ജി vs മാഞ്ചസ്റ്റർ യുണൈറ്റഡും, യുവന്റസ് vs അത്ലറ്റിക്കോ മാഡ്രിഡുമൊക്കെ ക്ലാസിക്ക് മത്സരങ്ങളായിരുന്നു. പക്ഷെ ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ കണ്ടത് അതിനൊക്കെ മുകളിലാണ്. ചാമ്പ്യൻസ് ലീഗ് എന്നല്ല യൂറോപ്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മത്സരങ്ങളിൽ തന്നെ ഒന്നിനാണ് ഇന്ന് ഫുട്ബോൾ ആരാധാകർ സാക്ഷിയായത്.

ഇത്ര വലിയ സ്റ്റേജിൽ 90 മിനുട്ടും ഓപൺ അറ്റാക്കിങ് ഫുട്ബോൾ കാണുക എന്നത് തന്നെ ഫുട്ബോൾ ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. ഏഴു ഗോളുകളാണ് ഇന്ന് പിറന്നത്. ഏഴു ഗോൾ എന്നതിനും അപ്പുറം ഏഴു ഗോളിലും ഉണ്ടായിരുന്ന നാടകീയതയാണ് ഫുട്ബോൾ ആരാധർക്ക് ഇമവെട്ടാൻ കഴിയാത്ത 90 മിനുട്ട് നൽകിയത്.

ആദ്യ സിറ്റി സെമിയിലേക്ക് എന്ന് തോന്നുക. മിനുട്ടുകൾക്ക് ശേഷം സ്പർസ് എന്നു തോന്നുക. വീണ്ടും സിറ്റിയിലേക്ക് അങ്ങനെ മാറി മാറി വന്ന മുൻ തൂക്കങ്ങൾ. കളി 92ആം മിനുട്ടിൽ ഇരിക്കുമ്പോൾ ആണ് അഗ്വേറോയുടെ പാസിൽ നിന്ന് സ്റമരിക്കുകയായിരുന്നു. വിജയം ഉറപ്പിച്ചു എന്ന് കരുതിയ ഗോൾ നേടിയത്. ആ ഗോൾ വീണതിനൊപ്പം സ്പർസിന്റെ മുഴുവൻ താരങ്ങളും നിലത്തു വീണൂ.

സ്പർസ് പരിശീലകൻ പോചടീനോ തന്റെ കോട്ട് വലിച്ചൂരി എറിഞ്ഞു. മറുവശത്ത് മാഞ്ചസ്റ്റർ സിറ്റി ആഹ്ലാദിച്ച് മരിക്കുകയായിരുന്നു. പെപും അമിതാഹ്ലാസത്തിൽ വീണൂ. അപ്പോഴാണ് വാറിന്റെ വിധി വലിയ സ്ക്രീനിൽ വരുന്നത്. ഓഫ് സൈഡ് നോ ഗോൾ. ആ ചിത്രം വർഷങ്ങളോളം മാഞ്ചസ്റ്റർ സിറ്റി ആരാധകരുടെ ദുസ്വപ്നങ്ങളിൽ വരുമായിരിക്കും. അഗ്വേറോ ആയിരുന്നു ആ ഗോളിൽ ഓഫ്സൈഡ്. വാർ എന്ന പുതിയ സാങ്കേതിക ഇല്ലായിരുന്നു എങ്കിൽ സിറ്റി ചാമ്പ്യൻസ് ലീഗ് സെമിയിൽ ഇരിക്കുകയും. തെറ്റായ തീരുമാനത്തിൽ അനേകായിരം ചർച്ചകൾ നടക്കുകയും ചെയ്തേനെ.

വാർ കൂടി ഇടപെട്ടതാണ് ഈ മത്സരത്തിന് ഇത്ര വലിയ നാടകീയത നൽകിയത്. എന്ത് തന്നെ ആയാലും ഫുട്ബോൾ ക്ലാസിക്കുകളിൽ ഒന്നായി ഈ മാഞ്ചസ്റ്റർ സിറ്റി ടോട്ടൻഹാം മത്സരം നിലനിൽക്കും.

Advertisement