ജോവിച് ഇനി ഫ്രാങ്ക്ഫർട്ടിന്റെ മാത്രം താരം!!

- Advertisement -

സെർബിയൻ സ്ട്രൈക്കർ ലൂക ജോവിചിനെ ഫ്രാങ്ക്ഫർട് സ്ഥിര കരാറിൽ സൈൻ ചെയ്തു. ബെൻഫികയിൽ നിന്ന് ലോണിൽ ഫ്രാങ്ക്ഫർടിൽ എത്തിയ ജോവിച് ജർമ്മനിയിൽ തകർപ്പൻ പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ബെൻഫികയുടെ കരാർ ജോവിചിനെ സൈൻ ചെയ്യാനുള്ള ഉപാധി ഉണ്ടായിരുന്നു. 7 മില്യൺ മാത്രമാണ് ജോവിചിന് വേണ്ടി ബെൻഫികയ്ക്ക് ഫ്രാങ്ക്ഫർട് നൽകേണ്ടത്.

2023വരെ താരം ജർമ്മനിയിൽ തുടരും. ബാഴ്സലോണ അടക്കമുള്ള ക്ലബുകൾ താരത്തിനായി രംഗത്തുള്ളപ്പോൾ ആണ് ഫ്രാങ്ക്ഫർട് താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. 21കാരനായ ജോവിച് ഈ സീസണിൽ 40 മത്സരങ്ങളിൽ നിന്ന് 25 ഗോളുകൾ നേടിയിട്ടുണ്ട്. ആറ് അസിസ്റ്റും ജോവിച് നൽകിയിട്ടുണ്ട്. 2023വരെ കരാർ ഉണ്ടെങ്കിലും അതിനു മുമ്പ് ജോവിച് യൂറോപ്പിലെ ഏതെങ്കിലും വലിയ ക്ലബിൽ എത്തും എന്നാണ് കരുതുന്നത്.

Advertisement