ചാമ്പ്യൻസ് ലീഗിലെ മോശം റെക്കോർഡ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി

- Advertisement -

ചാമ്പ്യൻസ് ലീഗിൽ നാലു മത്സരങ്ങൾ തുടർച്ചയായി പരാജയപ്പെടുന്ന ആദ്യത്തെ ഇംഗ്ലീഷ് ടീമെന്ന നാണക്കേട് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ ലിയോണിനെതിരായ തോൽവിയോടെ ആണ് ഈ മോശം റെക്കോർഡ് സിറ്റിയുടെ തലയിലായത്. പെപ് ഗ്വാഡിയോളയുടെ സിറ്റി കഴിഞ്ഞ സീസണിൽ മൂന്ന് മത്സരങ്ങൾ തുടർച്ചയായി ചാമ്പ്യൻസ് ലീഗിൽ പരാജയപ്പെട്ടിരുന്നു. ഇന്നത്തെ തോൽവി കൂടിയായതോടെ നാലാവുകയായിരുന്നു.

കഴിഞ്ഞ സീസണിൽ പ്രീ ക്വാർട്ടറിൽ എഫ് സി ബാസെലിനോട് രണ്ടാം പാദത്തിൽ പരാജയപ്പെട്ട സിറ്റി ക്വാർട്ടറിൽ രണ്ട് മത്സരങ്ങളിലും ലിവർപൂളിനോടും പരാജയപ്പെട്ടിരുന്നു. നാലിൽ മൂന്നു മത്സരങ്ങളും സിറ്റിയുടെ ഹോമിൽ ആയിരുന്നു എന്നതും നാണക്കേടായി. പെപ് ഗ്വാഡിയോളയുടെ കരിയറിലും ആദ്യമായാണ് ചാമ്പ്യൻസ് ലീഗിൽ നാല് തുടർ പരാജയങ്ങൾ നേരിടേണ്ടി വരുന്നത്.

Advertisement