സംസ്ഥാന ജൂനിയർ ഫുട്ബോൾ; കൊല്ലത്തിന്റെ വലയിൽ ഒമ്പതു ഗോൾ നിറച്ച് കോഴിക്കോട്

- Advertisement -

തൃക്കരിപ്പൂരിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ കോഴിക്കോടിന് വൻ ജയം. ഇന്ന് രാവിലെ നടന്ന മത്സരത്തിൽ കൊല്ലത്തെ നേരിട്ട കോഴിക്കോട് എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് വിജയിച്ചത്. കോഴിക്കോടിനായി അനന്തു മാത്രം നാലു ഗോളുകളാണ് അടിച്ചത്. അനുരാഗും ഇന്ന് കോഴിക്കോടിനായി ഹാട്രിക്ക് നേടി. നവായിസ്, അക്ഷയ് എന്നിവരാണ് കോഴിക്കോടിന്റെ മറ്റു സ്കോറേഴ്സ്.

ഗ്രൂപ്പ് സിയിൽ നടന്ന മറ്റൊരു മത്സരത്തിൽ മലപ്പുറം തിരുവനന്തപുരത്തെ പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മലപ്പുറത്തിന്റെ വിജയം. അക്മൽ ഷാനാണ് മലപ്പുറത്തിന്റെ വിജയഗോൾ നേടിയത്.

Advertisement