മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം അപൂർവ നേട്ടവുമായി സ്പർസ്

ചാമ്പ്യൻസ് ലീഗിൽ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ഡോർട്മുണ്ടിനെ ഇംഗ്ലീഷ് ക്ലബ്ബ് ടോട്ടൻഹാം ഹോട്‌സ്‌പർ തോല്പിച്ചിരുന്നു. സ്പർസിന്റെ ഹോം ഗ്രൗണ്ട് ആയ വെംബ്ലിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആണ് ലണ്ടൻ ടീമിന്റെ വിജയം.

ഇന്നലത്തെ വിജയത്തിന് ഒരു പ്രത്യേകത കൂടെ ഉണ്ടായിരുന്നു. 2010 – 2011ന് ശേഷം ആദ്യമായിട്ടാണ് ചാമ്പ്യൻസ് ലീഗ് നോകൗട്ട് റൗണ്ടിൽ ഒരു ജർമ്മൻ ടീമിനെ, ഇംഗ്ലീഷ് ടീം തങ്ങളുടെ ഹോം ഗ്രൗണ്ടിൽ തോല്പിക്കുന്നത്. എട്ടു വർഷങ്ങൾക്ക് മുൻപ് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഓൾഡ് ട്രാഫോഡിൽ നടന്ന പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഷാൽക്കെയെ തോല്പിച്ചതിന് ശേഷം ഒരു ടീമും ഈ നേട്ടം കൈവരിച്ചിരുന്നില്ല.

Previous articleചാമ്പ്യൻസ് ലീഗ് ഗോളടിയിൽ നാഴികക്കല്ല് പിന്നിട്ട് ബെൻസേമ
Next articleതിരിച്ചുവരവില്‍ സംതൃപ്തന്‍: ജോ റൂട്ട്