ഇന്ന് ജർമ്മനിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ വലിയ പ്രതീക്ഷകൾ ഡോർട്മുണ്ടിന് ഉണ്ടാകില്ല. കാരണം ഡോർട്മെന്റിന് മുന്നിൽ അത്ര വലിയ മതിലാണ് ഉള്ളത്. പ്രീ ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ വെംബ്ലിയിൽ വെച്ച് ടോട്ടൻഹാം തീർത്ത മതിൽ. ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ പരാജയം ഡോർട്മുണ്ട് നേരിട്ടിരുന്നു.
ജർമ്മൻ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ഡോർട്മുണ്ട് ഇന്ന് ടോട്ടൻഹാമിനോട് ആദ്യ പാദത്തിന് പകരം വീട്ടാം എന്നാണ് കരുതുന്നത്. ചുരുങ്ങിയത് മൂന്ന് ഗോളുകളുടെ എങ്കിലും വിജയം അതിന് ഡോർട്മുണ്ട് സ്വന്തമാക്കേണ്ടതുണ്ട്. ടോട്ടൻഹാം ഒരു ഗോൾ നേടുകയാണെങ്കിൽ എവേ ഗോൾ നിയമം മറികടക്കാനായി നാലു ഗോളുകൾ ഡോർട്മുണ്ടിന് നേടേണ്ടി വരും. സമീപകാലത്ത് അത്ര മികച്ച ഫോമിൽ അല്ലാത്ത ഡോർട്മുണ്ടിന് ടോട്ടൻഹാമിനെ ഇത്ര വലിയ സ്കോറിന് തോൽപ്പിക്കാൻ കഴിമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ആദ്യ പാദത്തിൽ മൂന്നു ഗോളിന് പിറകിൽ നിന്ന ശേഷം ഡോർട്മെന്റ് തിരിച്ചടിച്ച് ആദ്യ പാദത്തെ മറികടന്ന ചരിത്രം ഇതുവരെ ഇല്ല. അതുകൊണ്ട് തന്നെ പുതിയ ചരിത്രം എഴുതിയാൽ മാത്രമെ ഡോർട്മുണ്ട് ക്വാർട്ടറിലേക്ക് കടക്കുകയുള്ളൂ. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.