മൗറീനോയുടെ സ്പർസും വീണു, ആറിൽ ആറ് ജയവുമായി ബയേൺ മ്യൂണിക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ആറിൽ ആറ് ജയവുമായി ഗ്രൂപ്പ് സ്റ്റേജ് അവസാനിപ്പിച്ച് ബയേൺ മ്യൂണിക്ക്. പ്രീമിയർ ലീഗ് ടീമായ ടോട്ടെൻഹാം ഹോട്ട് സ്പർസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. കിങ്സ്ലി കോമൻ, തോമസ് മുള്ളർ, കൗട്ടീനോ എന്നിവർ ബയേണിന് വേണ്ടി ഗോളടിച്ചപ്പോൾ സ്പർസിന്റെ ആശ്വാസ ഗോളടിച്ചത് റയാൻ സെസ്സ്ഗ്നോണാണ്.

ഈ സീസണിലെ 7-2 ന്റെ വമ്പൻ തോൽവിക്ക് മറുപടി നൽകാൻ ഇറങ്ങിയ ജോസെ മൗറീനോയുടെ സ്പർസിന് ബയേണിന്റെ അക്രമണത്തിന് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല. 14 ആം മിനുട്ടിൽ തന്നെ സ്പർസിന്റെ പ്രതിരോധം കോമന് മുന്നിൽ തകർന്നു. ആറ് മിനുട്ടുകൾക്ക് ശേഷം റയാനിലൂടെ സ്പർസ് സമനില‌നേടി. കോമന് പകരക്കാരനായി എത്തിയ മുള്ളർ ആദ്യ പകുതി അവസാനിക്കും മുൻപേ ബയേണിന്റെ ലീഡുയർത്തി. ജർമ്മനിയിലെ മോശം പ്രകടനങ്ങൾക്ക് ശേഷം ഈ ജയം ബയേൺ മ്യൂണിക്കിനും പരിശീലകൻ ഹാൻസി ഫ്ലിക്കിനും ആത്മവിശ്വാസമേകും. ചാമ്പ്യൻസ് ലീഗിൽ റയലിന് ശേഷം ഗ്രൂപ്പ് സ്റ്റേജിൽ ആറ് മത്സരങ്ങളിലും ജയിക്കുന്ന ആദ്യ ടീമായി മാറി ബയേൺ മ്യൂണിക്ക്. ബയേണിന്റെ തട്ടകത്തിൽ ജോസെ മൗറീനോയുടെ മൂന്നാാം പരാജയമാണിത്. ചെൽസിക്കും റയലിനും ഒപ്പം ചാമ്പ്യൻസ് ലീഗിൽ മ്യൂണിക്കിൽ എത്തിയപ്പോളും മൗറീനോയ്ക്ക് പരാജയം തന്നെയായിരുന്നു ഫലം.