റൊണാൾഡോയും ഹിഗ്വെയിനുമടിച്ചു, ലെവർകൂസന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ അവസാനിപ്പിച്ച് യുവന്റസ്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ജയം. ജർമ്മൻ ക്ലബ്ബായ ബയേർ ലെവർകൂസന്റെ ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾ അവസാനിപ്പിച്ച് യുവന്റസ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബയേർ ലെവർകൂസനെ യുവന്റസ് പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൺസാലോ ഹിഗ്വെയിനുമാണ് യുവന്റസിന് വേണ്ടി ഗോളടിച്ചത്.

കളിയുടെ രണ്ടാം പകുതിയിലാണ് യുവന്റസിന്റെ രണ്ട് ഗോളുകളും പിറന്നത്. പകരക്കാരനായി അർജന്റീനിയൻ സൂപ്പർ താരം പാബ്ലോ ഡിബാല ഇറങ്ങിയതിന് ശേഷമാണ് യുവന്റസിന്റെ രണ്ട് ഗോളുകളും പിറന്നത്. രണ്ട് ഗോളുകൾക്ക് പിന്നിലും ഡിബാലയാണ് ചുക്കാൻ പിടിച്ചത്. ഇറ്റലിയിലെ പരാജയത്തിൽ നിന്നും ശക്തമായ തിരിച്ച് വരവാണ് യുവന്റസ് നടത്തിയത്. ഇന്റർ മിലാനുമായി 2 പോയന്റ് വ്യത്യാസമാണ് സീരി എയിൽ യുവന്റസിനുള്ളത്. ജർമ്മൻ ടീമുകൾക്കെതിരായ റൊണാൾഡോയുടെ 28 ആം ഗോളും ചാമ്പ്യൻസ് ലീഗിലെ 128 മത്തെ ഗോളുമായിരുന്ന് ഇന്ന് ബയേർ ലെവർകൂസനെതിരെ നേടിയത്.

Advertisement