ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ മാഞ്ചസ്റ്റർ സിറ്റി ഉടമ ഷെയ്ഖ് മൻസൂർ എത്തും

Wasim Akram

ഇന്ന് തുർക്കിയിലെ ഇസ്‌താംപൂളിൽ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം കാണാൻ മാഞ്ചസ്റ്റർ സിറ്റി ഉടമ ഷെയ്ഖ് മൻസൂർ എത്തും. 2010 നു ശേഷം ഇത് ആദ്യമായാണ് മാഞ്ചസ്റ്റർ സിറ്റിയുടെ അറബ് ഉടമ ഒരു മത്സരം കാണാൻ എത്തുക.13 വർഷം മുമ്പ് ലിവർപൂളിന് എതിരെ 3-0 നു സിറ്റി ജയിച്ച മത്സരം ആണ് അവസാനം മൻസൂർ സ്റ്റേഡിയത്തിൽ കണ്ട മത്സരം.

ചാമ്പ്യൻസ് ലീഗ്

2008 ൽ മാഞ്ചസ്റ്റർ സിറ്റിയെ ഏറ്റെടുത്ത ശേഷം സിറ്റി ഗ്രൂപ്പിനെ വലിയ ഫുട്‌ബോൾ ബ്രാന്റ് ആയി വളർത്തി എടുത്തത് ഷെയ്ഖ് മൻസൂറും സംഘവും ആയിരുന്നു. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ആണ് ഗാർഡിയോളക്ക് കീഴിൽ സിറ്റി ലക്ഷ്യമിടുന്നത്. അതേസമയം മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടം ആണ് ഇന്റർ മിലാന്റെ ലക്ഷ്യം.