ഷക്തർ ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയെ തോൽപ്പിച്ചു

Newsroom

Picsart 23 11 08 01 36 25 013
Download the Fanport app now!
Appstore Badge
Google Play Badge 1

ബാഴ്സലോണക്ക് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പരാജയം. ഇന്ന് ഉക്രൈൻ ക്ലബായ ഷക്തറിനെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത ഏക ഗോളിനാണ് പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ നാൽപ്പതാം മിനുട്ടിൽ ഡാനിലോ സികാൻ ഒരു ഹെഡറിലൂടെ ആണ് വിജയ ഗോൾ നേടിയത്‌. ബാഴ്സലോണക്ക് ഇന്ന് താളം കണ്ടെത്താനെ ആയില്ല. ആകെ ഒരു ഷോട്ട് ഓൺ ടാർഗറ്റ് മാത്രമെ ബാഴ്സലോണക്ക് ഇന്ന് ഉണ്ടായിരുന്നുള്ളൂ.

ബാഴ്സലോണ 23 11 08 01 36 41 595

ഗ്രൂപ്പ് ഘട്ടത്തിലെ ബാഴ്സലോണയുടെ ആദ്യ പരാജയമാണിത്. തോറ്റെങ്കിലും ഇപ്പോഴും ബാഴ്സലോണ ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്‌. ഷക്തറിന് ഇത് ഗ്രൂപ്പിലെ രണ്ടാം വിജയമാണ്. ഇപ്പോഴും അവർ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്‌.