“എമ്പപ്പെ 90 മിനുട്ട് കളിക്കാൻ മാത്രം ഫിറ്റല്ല”

ഇന്ന് ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ 90 മിനുട്ട് കളിക്കാൻ മാത്രമുള്ള ഫിറ്റ്നെസ് എമ്പപ്പെയ്ക്ക് ഇല്ല എന്ന് പി എസ് ജി പരിശീലകൻ ടുക്കൽ. ഈ സീസൺ തുടക്കം മുതൽ പരിക്ക് കൊണ്ട് ബുദ്ധിമുട്ടുകയാണ് എമ്പപ്പെ. തിടയെല്ലിനേറ്റ പരിക്കിൽ നിന്ന് കഴിഞ്ഞ ആഴ്ച മാത്രമാണ് എമ്പപ്പെ തിരികെ എത്തിയത്. ഇന്ന് അതുകൊണ്ട് തന്നെ എമ്പപ്പെയ്ക്ക് 90 മിനുട്ടും കളിക്കാൻ ആകില്ല എന്ന് ടുക്കൽ പറഞ്ഞു.

ക്ലബ് ബ്രുജെയെ ആണ് പി എസ് ജി ചാമ്പ്യൻസ് ലീഗിൽ നേരിടേണ്ടത്. എമ്പപ്പെ മാത്രമല്ല കവാനിയും ഇന്ന് 90 മിനുട്ട് കളിക്കില്ല. നെയ്മർ, ഇദ്രിസ, ഡ്രാക്സ്ലർ എന്നിവരും പരിക്ക് കാരണം ഇന്നില്ല. പരിക്കേറ്റവർക്ക് പകരം ഹെരേര, സരാബിയ എന്നിവർ ഇന്ന് ആദ്യ ഇലവനിലേക്ക് എത്തും എന്ന് ടുക്കൽ സൂചന നൽകി.