ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനിരിക്കെ ഇറ്റലിയിൽ വിവാദം പുകയുന്നു. വലൻസിയ – അറ്റലാന്റ മത്സരം നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ടർഫിനെ കുറിച്ച് യുവേഫക്ക് പരാതി നൽകി വലൻസിയ. മത്സരം നടക്കുന്ന സാൻ സൈറോയിലെ ടർഫിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടിയാണ് സ്പാനിഷ് ടീമായ വലൻസിയ രംഗത്ത് വന്നത്.
അറ്റലാന്റയുടെ ബെർഗാമോയിൽ ഉള്ള സ്റ്റേഡിയം പുതുക്കിപ്പണിഞ്ഞു കൊണ്ടിരിക്കുന്നതിനാൽ ചാമ്പ്യൻസ് ലീഗ് മത്സരം ഇന്ററിന്റെയും മിലാന്റെയും ഹോം സ്റ്റേഡിയമായ സാൻ സൈറോയിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. അതേ സമയം കോപ്പ ഇറ്റാലിയയിൽ ഇന്ററിന്റെയും മിലാന്റെയും മത്സരങ്ങൾക്കായി സ്റ്റേഡിയം ഉപയൊഗിച്ചതിനെ തുടർന്ന് ടർഫിന്റെ അവസ്ഥ ദയനീയമാണ്. വലൻസിയ കോച്ച് ആൽബർട്ട് സെലാഡസും ക്യാപ്റ്റൻ ഡാനി പരേഹോയും ടർഫ് പരിശോധിച്ച ശേഷം പരാതി അറിയിക്കുകയും ചെയ്തു.