മത്സരം അവസാനിച്ചിട്ടില്ല, ആൻഫീൾഡിൽ കളി ബാക്കിയുണ്ട് അത്ലറ്റികോക്ക് റോബർട്ട്സന്റെ മുന്നറിയിപ്പ്

- Advertisement -

ചാമ്പ്യൻസ് ലീഗ് ആദ്യപാദ മത്സരത്തിലെ തോൽവിക്ക് ശേഷം അത്ലറ്റികോ മാഡ്രിഡിനു മുന്നറിയിപ്പുമായി ലിവർപൂൾ ഇടത് ബാക്ക് ആൻഡ്രൂ റോബർട്ട്സൻ. എതിരില്ലാത്ത ഒരു ഗോളിന് മാഡ്രിഡിൽ ജയിച്ച അത്ലറ്റികോ മാഡ്രിഡിന്റെ വിജയാഘോഷങ്ങളെ ലക്ഷ്യം വച്ച് ആയിരുന്നു സ്‌കോട്ടിഷ് താരത്തിന്റെ ഈ പ്രതികരണം. മാഡ്രിഡിൽ മത്സരത്തിൽ മുൻതൂക്കം ലിവർപൂളിന് ആയിരുന്നു എങ്കിലും അത്ലറ്റികോയുടെ പ്രതിരോധത്തിനു മുന്നിൽ ലിവർപൂൾ തോൽക്കുക ആയിരുന്നു. എന്നാൽ രണ്ടാം പാദം ബാക്കിയുണ്ട് എന്ന് ഓർമ്മിപ്പിച്ച റോബർട്ട്സൻ അത്ലറ്റികോ വിജയം ആഘോഷിക്കാൻ സമയം ആയിട്ടില്ല എന്നും ഓർമ്മിപ്പിച്ചു.

ആൻഫീൽഡിൽ തങ്ങളുടെ ആരാധകർക്ക് മുന്നിൽ രണ്ടാം പാദമത്സരം കളിക്കേണ്ടത് അത്ലറ്റികോയെ ഓർമ്മിപ്പിച്ച റോബർട്ട്സൻ, ഈ പരാജയം മറികടക്കാം ആവും എന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ആദ്യ പാദത്തിൽ ബാഴ്‍സലോണയിൽ 3-0 ത്തിനു തോറ്റ ലിവർപൂൾ അവരെ 4-0 ത്തിന് ആൻഫീൽഡിൽ മറികടന്നിരുന്നു. മുമ്പ് അത്ലറ്റികോയുടെ പ്രതിരോധ ഫുട്‌ബോളിനെ ലിവർപൂൾ പരിശീലകൻ ക്ലോപ്പ് വിമർശിച്ചിരുന്നു. മാർച്ച് 12 നു ആണ് രണ്ടാം പാടമത്സരം. നിലവിലെ ജേതാക്കൾ തിരിച്ച് വരുമോ അല്ല അത്ലറ്റികോ പിടിച്ചു നിൽക്കുമോ എന്നു അന്നറിയാം.

Advertisement