ഗോളുമായി റൊണാൾഡോ തിരികെയെത്തി, യുവന്റസിന് അനായാസ വിജയം

Img 20201203 032632
- Advertisement -

ഒരു മത്സരത്തിലെ ഇടവേളയ്ക്ക് ശേഷം ടീമിൽ തിരികെ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ കണ്ടെത്തിയ മത്സരത്തിൽ യുവന്റസിന് വിജയം. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ചാം മത്സരത്തിൽ ഡൈനാമോ കീവിനെ നേരിട്ട യുവന്റസ് എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. മത്സരം ആരംഭിച്ച് 21ആം മിനുട്ടിൽ യുവന്റസിന്റെ ആദ്യ ഗോൾ എത്തി.

സാൻട്രോയുടെ പാസിൽ നിന്ന് കിയേസ ആണ് യുവന്റസിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ വന്നത്. മൊറാട്ടയുടെ പാസിൽ നിന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 750ആം കരിയർ ഗോൾ ആയിരുന്നു ഇത്. 66ആം മിനുട്ടിൽ മൊറാട്ട യുവന്റസിന്റെ മൂന്നാം ഗോൾ നേടി. കിയേസയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

ഈ വിജയത്തോടെ യുവന്റസ് അഞ്ചു മത്സരങ്ങളിൽ നിന്ന് 12 പോയിന്റിൽ എത്തി. ഇപ്പോൾ ഗ്രൂപ്പിൽ രണ്ടാമതാണ് യുവന്റസ് ഉള്ളത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ യുവന്റസ് ബാഴ്സലോണയെ നേരിടും.

Advertisement