ഇന്നലെ വലൻസിയക്കെതിരായ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ട ചുവപ്പ് കാർഡ് അദ്ദേഹത്തിന്റെ കരിയറിൽ ചാമ്പ്യൻസ് ലീഗിൽ ലഭിച്ച ആദ്യത്തെ ചുവപ്പ് കാർഡായിരുന്നു. ഇതിനു മുമ്പ് ക്രിസ്റ്റ്യാനോ ചാമ്പ്യൻസ് ലീഗിൽ കളിച്ച 153 മത്സരങ്ങളിലും റൊണാൾഡോ ചുവപ്പ് കണ്ടിരുന്നില്ല. ക്രിസ്റ്റ്യാനോയുടെ കരിയറിലെ പതിനൊന്നാം റെഡ് കാർഡ് കൂടിയാണിത്.
റഫറിയുടെ തെറ്റായ തീരുമാനമാണ് റെഡ് കാർഡിൽ കലാശിച്ചത്. വലൻസിയ താരം മുറീലോ ഡൈവ് ചെയ്തതിനെതിരെ റൊണാൾഡോ തിരിഞ്ഞപ്പോൾ തെറ്റിദ്ധരിച്ച റഫറി ചുവപ്പ് കാർഡ് നൽകുകയായിരുന്നു. റൊണാൾഡോ താരത്തെ ഫൗൾ ചെയ്യുകയോ മറ്റുമോ ചെയ്തിരുന്നില്ല. എന്നാലും ചുവപ്പ് കാർഡ് റൊണാൾഡോയ്ക്ക് യുവന്റസിന്റെ ചാമ്പ്യൻസ് ലീഗിലെ അടുത്ത നിർണായക മത്സരങ്ങൾ നഷ്ടമാക്കും.
യങ്ങ് ബോയ്സുമായും മാഞ്ചസ്റ്റർ യുണൈറ്റഡുമായാണ് യുവന്റസ് അടുത്തതായി കളിക്കേണ്ടത്. ഓൾഡ്ട്രാഫോർഡിലേക്കുള്ള റൊണാൾഡോയുടെ മടക്കം കാത്തിരുന്നവർക്ക് നിരാശ കൂടിയാകും ഇത്.