ചാമ്പ്യൻസ് ലീഗിലെ മഞ്ഞ കാർഡിന്റെ നാണക്കേടും ഇനി റാമോസിന് മാത്രം സ്വന്തം

- Advertisement -

കാർഡ് വാങ്ങുന്നതിൽ പേരു കേട്ട റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് ഇന്നലെയോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മഞ്ഞ കാർഡുകൾ എന്ന റെക്കോർഡ് ഇട്ടു. റോമയ്ക്ക് എതിരായ മത്സരത്തിൽ 23ആം മിനുട്ടിൽ മഞ്ഞ കാർഡ് ലഭിച്ചതോടെയാണ് റാമോസ് റെക്കോർഡ് കുറിച്ചത്. ചാമ്പ്യൻസ് ലീഗിലെ 37ആം മഞ്ഞ കാർഡായിരുന്നു റാമോസിന് ഇത്. കഴിഞ്ഞ ഫെബ്രുവരി മുതൽ 36 കാർഡുകളുമായി പോൾ സ്കോൾസിനൊപ്പം ആയിരുന്നു റാമോസ്.

ചാമ്പ്യൻസ് ലീഗിൽ മാത്രമല്ല ലാലിഗയിലെ ഏറ്റവും കൂടുതൽ മഞ്ഞ കാർഡ് എന്ന റെക്കോർഡും സ്പെയിനിനായി ഏറ്റവും കൂടുതൽ മഞ്ഞ എന്ന റെക്കോർഡും റാമോസിന് തന്നെയാണ് സ്വന്തം.

Advertisement