“റൊണാൾഡോ ഈ സീസണിൽ കൂടുതൽ തിളങ്ങും” – ഡെൽ പിയെറൊ

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കൂടുതൽ മെച്ചപ്പെട്ട സീസണായിരിക്കും ഈ സീസണിൽ എന്ന് ഇറ്റാലിയൻ ഇതിഹാസം ഡെൽ പിയെറൊ. കഴിഞ്ഞ സീസണിൽ എന്താണോ യുവന്റസ് പ്രതീക്ഷിച്ചത് അത് റൊണാൾഡോ നൽകി എന്ന് ഡെൽ പിയെറൊ പറഞ്ഞു. കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളാണ് യുവന്റസ് നേടിയത്. അത് അഞ്ചും റൊണാൾഡോ ആണ് നേടിയത്. ഡെൽ പിയെറൊ പറഞ്ഞു.

പ്രധാനപ്പെട്ട മത്സരങ്ങളിൽ റൊണാൾഡോ പോലൊരു താരം ആവശ്യമാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പക്ഷെ റൊണാൾഡോ ഉണ്ടായത് കൊണ്ട് മാത്രം മത്സരങ്ങൾ വിജയിക്കാൻ ആകില്ല. എങ്കിലും റൊണാൾഡോയെ യുവന്റസ് എന്തിനാണോ വാങ്ങിയത് ആ പ്രതീക്ഷ റൊണാൾഡോ കാത്തു എന്ന് ഡെൽ പിയേറോ പറഞ്ഞു. ഈ സീസണിൽ കൂടുതൽ മികവ് റൊണാൾഡോയിൽ നിന്ന് പ്രതീക്ഷാം എന്നും അദ്ദേഹം പറഞ്ഞു.