“ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിൽ നേരിടാൻ ആരും ഭയക്കും”

- Advertisement -

ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിൽ നേരിടാൻ ഏതു വമ്പന്മാരും ഭയപ്പെടും എന്ന് ലിവർപൂൾ ഫുൾബാക്ക് റൊബേർട്സൺ. ലിവർപൂൾ എതിർ ടീമുകളെ ബഹുമാനിക്കുന്നു. പക്ഷെ അവസാന രണ്ടു സീസണുകളിലും ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ ചെയ്തത് ഓർത്താൽ ഒരു ടീമിനും ലിവർപൂളിനെ നേരിടണം എന്ന ആഗ്രഹം കാണില്ല. റൊബ്ബേർട്സൺ പറഞ്ഞു. അവസാന രണ്ടു സീസണിലും ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരുന്നു‌. ഒരു തവണ കിരീടവും നേടി.

എന്തുകൊണ്ട് ലിവർപൂളിനെ മറ്റു ടീമുകൾ ഭയപ്പെടുന്നു എന്നത് ഈ സീസണിൽ ഇതുവരെ തന്റെ ടീം തെളിയിച്ചിട്ടുണ്ട് എന്നും റൊബേർട്സൺ പറഞ്ഞു. പ്രീക്വാർട്ടറിൽ ആരാകും എതിരാളികൾ എന്നാണ് ഉറ്റു നോക്കുന്നത്. ആരായാലും ഇത്തവണയും കിരീടത്തിൽ എത്തുകയാണ് ലക്ഷ്യം എന്നും റൊബേർട്സൺ പറഞ്ഞു.

Advertisement