ചുവപ്പ് കാർഡിൽ തട്ടി റഷ്യൻ ശക്തികൾ വീണു, റോമയ്ക്ക് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിലെ നിർണായ പോരാട്ടത്തിൽ ഇറ്റാലിയൻ ക്ലബ് റോമയ്ക്ക് ജയം. റഷ്യൻ ക്ലബായ സി എസ് കെ എ മോസ്കോയെ അവരുടെ നാട്ടിൽ ഇന്ന് നേരിട്ട റോമ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ചുവപ്പു കാർഡാണ് സി എസ് കെ എയുടെ പരാജയത്തിൽ മത്സരം കലാശിക്കാൻ കാരണമായത്. മത്സരം 1-1 എന്ന നിലയിൽ നിൽക്കുമ്പോൾ മാങുൻസൺ ആണ് രണ്ടാം മഞ്ഞകാർഡ് വാങ്ങി പുറത്ത് പോയത്.

കളിയുടെ തുടക്കത്തിൽ മനോലാസിലൂടെ റോമ ലീഡ് എടുത്തിരുന്നു. എന്നാൽ സ്വന്തം കാണികൾക്ക് മുന്നിൽ പതറാതെ നിന്ന സി എസ് കെ എ മോസ്കോ 50ആം മിനുട്ടിൽ സിഗുർഡ്സണിലൂടെ സമനില കണ്ടെത്തി. അതിനു ശേഷമായിരുന്നു റെഡ് കാർഡിന്റെ വരവ്. റെഡ് കാർഡ് പിറന്ന് മൂന്ന് മിനുട്ടുകൾക്കകം പെലിഗ്രിനിയിലൂടെ റോമ വീണ്ടും മുന്നിലെത്തി. ആ ഗോൾ വിജയം ഉറപ്പിക്കുകയും ചെയ്തു.

നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയന്റുമായി റോമയാണ് ഗ്രൂപ്പിൽ മുന്നിൽ ഉള്ളത്. റയൽ മാഡ്രിഡ് ആണ് രണ്ടാം സ്ഥാനത്ത്. മോസ്കോയ്ക്ക് ഇപ്പോൾ നാലു പോയന്റാണ് ഉള്ളത്.