അവസാനം വലൻസിയക്ക് ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ജയം വലൻസിയ സ്വന്തമാക്കി. ഇന്ന് സ്വന്തം ഹോമിൽ വെച്ച് നടന്ന മത്സരത്തിൽ യങ് ബോയ്സിനെ ആണ് വലൻസിയ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വലൻസിയയുടെ വിജയം. യങ് ബോയ്സിനെ നേരത്തെ സ്വിറ്റ്സർലാന്റിൽ വെച്ച് നേരിട്ടപ്പോൾ പരാജയപ്പെടുത്താൻ വലൻസിയക്ക് ആയിരുന്നില്ല.

ഇന്ന് സാന്റിയാഗോ മിനയുടെ ഇരട്ട ഗോളുകളാണ് വലൻസിയക്ക് വിജയം നൽകിയത്. കളിയുടെ 14ആം മിനുട്ടികും 42ആം മിനുട്ടിലും ആയിരുന്നു മിനയുടെ ഗോളുകൾ. രണ്ടാം പകുതിയിൽ കാർലോസ് സോലറും വലൻസിയക്കായി സ്കോർ ചെയ്തു. അസാലെ ആണ് യങ് ബോയ്സിന്റെ ഗോൾ സ്കോറർ. ജയത്തോടെ വലൻസിയക്ക് ഗ്രൂപ്പിൽ അഞ്ചു പോയന്റായി. മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാമതും വലൻസിയ രണ്ടാമതുമാണ് ഇപ്പോൾ ഉള്ളത്.