യൂത്ത് ചാമ്പ്യൻസ് ലീഗിൽ അപരാജിതരായി മാഞ്ചസ്റ്റർ യുണൈറ്റഡ്

യൂത്ത് ചാമ്പ്യൻസ് ലീഗിലെ മികച്ച പ്രകടനം മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ യുവന്റസിനെ അവരുടെ നാട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിര സമനിലയിൽ തളച്ചു. 2-2 എന്ന നിലയിലാണ് കളി അവസാനിച്ചത്. ഇതിനു മുമ്പ് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിരുന്നു. യുണൈറ്റഡ് തന്നെയാണ് ഗ്രൂപ്പിലെ ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാർ.

ഇന്ന് യുവന്റസിനായി മൊണോല പോർതവനോവയാണ് ഗോ നേടിയത്. മാഞ്ചസ്റ്ററിനായി ഐദൻ ബാർലോ നേടിയ ഗോളും പിന്നെ യുവന്റസ് ഡിഫൻസ് നേടിയ സെൽഫ് ഗോളുമാണ് ഇന്ന് ടൂറിനിൽ പിറന്നത്. നിക്കി ബട്ട് പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് യുവനിര നല്ല ഫോമിലാണ് ഈ സീസണിൽ കളിക്കുന്നത്.