ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ റയൽ മാഡ്രിഡ് റോമയെ നേരിടും. റോമയുടെ മൈതാനത്ത് നാളെ പുലർച്ചെ 1.30 നാണ് മത്സരം കിക്കോഫ്. ലീഗിൽ അവസാനം കളിച്ച കളിയിൽ തോൽവി വഴങ്ങിയ ഇരു ടീമുകൾക്കും ഇത് ഫോം വീണ്ടെടുക്കാനുള്ള സുവർണാവസരമാണ്.
ല ലീഗെയിൽ എയ്ബാറിനോട് എതിരില്ലാത്ത 3 ഗോളുകൾക്ക് തോറ്റാണ് റയൽ വരുന്നതെങ്കിൽ റോമ സീരി എ ഒരു ഗോളിന് യുദിനെസയോടും തോൽവി വഴങ്ങി. പരിക്ക് കാരണം പ്രധാന താരങ്ങളുടെ അഭാവം റയലിനെ അലട്ടുന്നുണ്ട്. ഏറെ നാളായി പരിക്കേറ്റ കാസെമിറോക്ക് പുറമെ ഡാനി സെബല്ലോസ്, നാച്ചോ എന്നിവരും പരിക്കേറ്റ് പുറത്താണ്. ഡാനി കാർവഹാൽ ഇന്ന് ആദ്യ ഇലവനിൽ കളിക്കും എന്ന് ഉറപ്പാണ്.
റോമയിൽ മധ്യനിര താരം ഡി റോസി, ഡിയഗോ പെറോറ്റി എന്നിവർ കളിക്കില്ല എന്നുറപ്പാണ്. ഇരുവർക്കും പരിക്കാണ്. ഡിഫൻഡർ കോസ്റ്റ മനോലാസിനും നേരിയ പരിക്കുണ്ട്. പരിക്ക് മാറി എത്തിയ സ്‌ട്രൈക്കർ സെക്കോ ആദ്യ ഇലവനിൽ ഉണ്ടാകും. ബെർണാബുവിൽ നടന്ന മത്സരത്തിൽ റോമയെ എതിരില്ലാത്ത 3 ഗോളുകൾക്ക് റയൽ മറികടന്നിരുന്നു.