റോമയെ അവരുടെ സ്റ്റേഡിയത്തിൽ തോൽപ്പിച്ച് റയൽ മാഡ്രിഡ്

- Advertisement -

എ എസ് റോമയെ അവരുടെ സ്റ്റേഡിയത്തില് തോൽപ്പിച്ച് നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ടിൽ പ്രവേശിച്ചു. ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് റോമയെ പരാജയപ്പെടുത്തിയത്.

ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷമാണ് രണ്ടു ഗോളുകളും പിറന്നത്. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ റയൽ അകൗണ്ട് തുറന്നു. 47ആം മിനിറ്റിൽ ഗരത് ബെയ്ൽ ആണ് ഗോൾ നേടിയത്. ഗോൾ തിരിച്ചടിക്കാൻ റോമ ശ്രമിക്കുന്നതിനിടെ രണ്ടാം ഗോളും നേടി റയൽ വിജയം ഉറപ്പിച്ചു. 59ആം മിനിറ്റിൽ ലൂകാസ് വസ്ക്വെസ് ആണ് ഗോൾ പട്ടിക പൂർത്തകയാക്കിത്.

ഗ്രൂപ്പിൽ 5 മത്സരങ്ങൾ പൂർത്തിയായപ്പോൾ 12 പോയിന്റുമായി റയൽ ആണ് ഒന്നാമത്. 9 പോയിന്റുള്ള റോമയും അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.

Advertisement