ഇരട്ട ഗോളുമായി റോബനും ലെവൻഡോസ്‌കിയും, നോക്ക്ഔട്ടിൽ കടന്ന് ബയേൺ മ്യൂണിക്ക്

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബെൻഫിക്കയെ ബയേൺ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി അർജെൻ റോബനും റോബർട്ട് ലെവൻഡോസ്‌കിയും ബയേണിന്റെ ജയത്തിനു ചുക്കാൻ പിടിച്ചു. ഫ്രാങ്ക് റിബറിയും ബയേണിന് വേണ്ടി ഗോളടിച്ചു. ബെൻഫിക്കയുടെ ആശ്വാസ ഗോൾ നേടിയത് ഗേഡ്‌സൺ ഫെർണാണ്ടസാണ്.

ഏറെ കാലത്തിനു ശേഷം പഴയ ബയേൺ മ്യൂണിക്കിനെ കണ്ടതായി ആരാധകർക്ക് ആശ്വസിക്കാം. ആദ്യ രമണിക്കൂറിൽ തന്നെ കട്ടിൻസൈഡ് ഇടങ്കാൽ ഷോട്ടുമായി റോബൻ ലീഡ് രണ്ടായി ഉയർത്തി. പിന്നാലെ പതിവ് പോലെ കിമ്മിഷിന്റെ കോർണറിൽ നിന്നും ഹെഡ്ഡ് ചെയ്ത സ്‌കോർ ചെയ്യുന്ന ലെവൻഡോസ്‌കിയെയും ബയേൺ ആരാധകർ കണ്ടു. പകരക്കാരനായി എത്തിയ ഗേഡ്‌സൺ ഫെർണാണ്ടസ് ബെനഫികയ്ക്ക് ആശ്വാസ ഗോൾ നൽകി. മൂന്നു വർഷത്തിന് ശേഷമുള്ള ഫ്രാങ്ക് റിബറിയുടെ ചാമ്പ്യൻസ് ലീഗ് ഗോളും അഞ്ച് ഗോൾ വിജയവും പരിശീലകൻ നിക്കോ കൊവാച്ചിനാശ്വസിക്കാം.

Advertisement